മുളകു ബജി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. വൈകുന്നേരങ്ങളില്‍ ചായയുടെയോ കാപ്പിയുടെ കൂടെയോ മുളകുബജി ഉണ്ടെങ്കില്‍ പൊളിക്കും. ഇതാ ചിക്കന്‍ കൊണ്ടോരു മുളകുബജി ട്രൈ ചെയ്താലോ… എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചിക്കന്‍ മുളകുബജി ഇതാ….

ചിക്കന്‍ മുളകുബജിയ്ക്ക് ആവശ്യമായ ചേരുവകള്‍

ചിക്കന്‍ എല്ലില്ലാതെ- 200 ഗ്രാം

പച്ചമുളക് ആവശ്യത്തിന് 20 എണ്ണം

കോഴിമുട്ട- 3എണ്ണം

മൈദപ്പൊടി- 300ഗ്രാം

ഉപ്പ് പാകത്തിന്

റസ്ക് പൊടിച്ചത്- 200 ഗ്രാം

മുളകുപൊടി- 1 ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍

എണ്ണ

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ചെറുതായി അരിഞ്ഞ് മുളകുപൊടിയും ഉപ്പും ചേര്‍ത്ത്
ഒരു പകുതി വേവിച്ച്‌ എടുക്കുക.

മുളക് നടുവില്‍ മുറിക്കുക. ഒരു പാത്രത്തില്‍ കോഴിമുട്ടയും മൈദയും വെള്ളവും ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക…

അടുക്കിവെച്ച്‌ മുളകില്‍ ചിക്കന്‍ പീസ് ഫില്ല് ചെയ്ത് മൈദയും കോഴിമുട്ടയും മിശ്രിതത്തില്‍ മുക്കിയെടുത്ത് റെസ്ക് പൊടിയില്‍ പുരട്ടിയെടുക്കുക. ശേഷം, ചൂടായ എണ്ണയില്‍ പൊരിച്ചെടുക്കാം.
അങ്ങനെ നമ്മുടെ ചിക്കന്‍ മുളകുബജി റെഡി.