ചെന്നൈ : അന്തരിച്ച ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിനു ആദരാജ്ഞലി അർപ്പിച്ച് നടൻ രജനികാന്ത് . ‘ എന്റെ സ്വരമായിരുന്ന ബാലു , സ്നേഹവും , ഭക്തിയുമായിരുന്നു ആ സംഗീതത്തിന്റെ മാധുര്യം . ഒട്ടേറെ സംഗീതജ്ഞർ ഉള്ള ഭാരതത്തിൽ അവർക്കൊന്നുമില്ലാത്ത ഒരു പ്രത്യേകത ബാലുവിനുണ്ട് . ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷയിലും ബാലു പാടിയിട്ടുണ്ട് . പ്രശസ്തമായ എല്ലാ ചിത്രങ്ങളിലും എന്റെ സ്വരമായിരുന്നു അവൻ വേർപാട് താങ്ങാനാകുന്നില്ല ‘ തമിഴ് സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രജനികാന്ത് പറഞ്ഞു.
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മൃതദേഹം നുങ്കംപാക്കം കാംപ്ത നഗറിലെ വസതിയിൽ എത്തിച്ചു. എന്നാൽ പൊതുദർശനം ഒഴിവാക്കുകയാണ് . രാത്രിയോടെ താമരപ്പാക്കത്തെ ഫാം ഹൗസിൽ എത്തിക്കും. സംസ്കാരം നാളെ രാവിലെ നടക്കും.