ബോളിവുഡ് നടന് സോനു സൂദുവിന് പിറന്നാള്‍ ആശംസകളുമായി നടന് ചിരഞ്ജീവി. താരത്തിന്റെ ആശംസയ്ക്ക് നന്ദി അറിയിച്ച് സോനുവും രംഗത്തെത്തി. ചിരഞ്ജീവിയുടെ സ്നേഹത്തിന് അതിയായ നന്ദിയുണ്ടെന്ന് സോനു സൂദ് പറഞ്ഞു. ആചാര്യയുടെ സെറ്റില്‍ ഉടന്‍ കാണാനാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ സ്നേഹത്തിനും വളരെയധികം നന്നിയുണ്ട്. ആചാര്യയുടെ സെറ്റില്‍ വെച്ച് ഉടന്‍ കാണാം,’ സൂനു സൂദ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സൂനു സൂദിന്റെ പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് സമൂഹ മാധ്യമങ്ങളിലൂടെ പിറന്നാള്‍ ആശംസിച്ചത്.



