വാഷിംഗ്ടണ്‍: വൈക്കത്തുശേരി പരേതരായ വി. എക്സ് ജോസഫിന്റെയും അന്നക്കുട്ടിയുടെയും മകന്‍ സേവ്യർ ജോസഫ് വൈക്കത്തുശ്ശേരി സെപ്റ്റംബർ 3ന് മെരിലാന്റിലെ ടെർവുഡില്‍ നിര്യാതനായി. ഭാര്യ : തങ്കമ്മ. മക്കൾ : തോമസ്, ജോർജ്, ജെയിൻ .മരുമക്കൾ : ആജി, ബിന്ദു, അജോയ്. പരേതനായ ജോസഫ് ( ബാബു ) ഉൾപ്പടെ മൂന്ന് സഹോദരന്മാരും നാലു സഹോദരിമാരും ഉണ്ട്.
തൃശൂർ മണ്ണൂത്തി വെറ്റിനറി കോളേജിൽ നിന്ന് വെറ്റിനറി മെഡിസിനിൽ ഡോക്ടറേറ്റ് നേടിയശേഷം അമേരിക്കയിൽ എത്തി യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കി. ഡിപ്ലോമാറ്റ് അമേരിക്കൻ ബോർഡ് ഓഫ് ടോക്സിക്കോളജിയിൽ നിന്ന് പ്രഫഷണൽ ഡെസിഗ്നേഷൻ ലഭിച്ചു. മുപ്പതു വർഷം
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തു വിരമിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സെപ്റ്റംബർ 7നു രാവിലെ11മണിക്ക് ടെർവുഡ് സെന്റ് ഫ്രാൻസിസ് ഓഫ് അസിസി പള്ളിയിൽ വെയ്ക്ക് സർവീസ് തുടർന്ന് വിശുദ്ധ കുബാനയും ഉണ്ടായിരിക്കും. തുടർന്ന് ജർമ്മൻടൗൺ ഓൾ സോൾസ് സെമിത്തേരിയിൽ സംസ്‍കാരം നടത്തുന്നതുമാണ്.



