യുഎസ് ഓപ്പണിന്റെ മൂന്നാംറൗണ്ടില്‍ 2017 ലെ വിജയിയായ സ്ലോണ്‍ സ്റ്റീഫന്‍സിനെ പരാജയപ്പെടുത്തി സെറീന വില്യംസ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. അമേരിക്കന്‍ സ്വദേശിയായ സ്റ്റീഫന്‍സിനെ 2-6, 6-2, 6-2 എന്ന സ്കോറിനെ മറികടന്നാണ് സെറീന വിജയം സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 43 മിനിറ്റ് നീണ്ട നിന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് സെറീന നടത്തിയത്.

ആദ്യ സെറ്റ് വഴങ്ങിയതിന് ശേഷം വമ്ബന്‍ തിരിച്ചുവരവാണ് സെറീന നടത്തിയത്. ആദ്യ സെറ്റില്‍ രണ്ടു ബ്രൈക്ക് വഴങ്ങി 6-2 നു സെറ്റ് കൈവിട്ട സെറീന പിന്നീട് വമ്ബന്‍ തിരിച്ചുവരവാണ് നടത്തിയത്. പതിനഞ്ചാം സീഡ് മരിയ സക്കാരി ആണ് സെറീനയുടെ നാലാം റൗണ്ടിലെ എതിരാളി. 22 സീഡ് അമേരിക്കന്‍ താരം അമാന്ത അനിസിമോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മരിയ സക്കാരി നാലാം റൗണ്ടില്‍ പ്രവേശിച്ചത്. .