യു എസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് അമേരിക്കയുടെ വീനസ് വില്യംസും പിന്മാറി. പരിക്കിനെതുടര്‍ന്നാണ് താരം അടുത്തയാഴ്ച നടക്കാനിരിക്കുന്ന ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയത്.
സഹോദരി സൂപ്പര്‍താരം സെറീന വില്യംസും പരിക്ക് ഭേദമാവാത്തതിനാല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുന്നതായി നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീനസും പിന്മാറുന്നതായി അറിയിച്ചത്. 41 കാരിയായ വീനസിനു കാലിനേറ്റ പരിക്കാണ് വിനയായത്. നേരത്തെ പുരുഷ സൂപ്പര്‍താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയിരുന്നു. സൂപ്പര്‍താരങ്ങളില്ലാത്ത യു എസ് ഓപ്പണിന് ഇത്തവണ താരത്തിളക്കം കുറവായിരിക്കും.



