ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിന് തയ്യാറാണെന്ന് നടിയും കാമുകിയുമായ റിയ ചക്രബര്‍ത്തി. നടിക്കെതിരെ മാധ്യമങ്ങളും ഒരു സംഘവും പ്രവര്‍ത്തിക്കുകയാണ്. ഇരുവരും തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നും അതൊരു കുറ്റമാണങ്കില്‍ ആ കുറ്റത്തിന്റെ ഫലം ഏറ്റുവാങ്ങാന്‍ റിയ തയ്യാറാണെന്നും റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന് മാധ്യമങ്ങളോട് പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയെ നേരത്തെ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് ഇടപാടില്‍ റിയയുടെ സഹോദരന് ഷോവിക് ചക്രബര്‍ത്തിയെയും സുശാന്തിന്റെ മാനേജര്‍ സാമുവേല്‍ മിറാന്‍ഡയേയും കഴിഞ്ഞ ദിവസമാണ് നാര്‍കോട്ടിക്സ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.



