മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട 14 പേരുടെ മൊഴിയെടുത്തു. സുശാന്തിന്റെ പിതാവ്, രണ്ട് സഹോദരിമാര്‍, സുഹൃത്തും ക്രിയേറ്റീവ് മാനേജറുമായ സിദ്ധാര്‍ത്ഥ് പിതാനി, മാനേജര്‍ സന്ദീപ് സാവന്ത്, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, കാസ്റ്റിംഗ് ഡയറക്ടര്‍ മുകേഷ് ഛബ്ര, ബിസിനസ് മാനേജര്‍ ശ്രുതി മോഡി, പബ്ലിക് റിലേഷന്‍സ് മാനേജര്‍ അങ്കിത തെഹ്ലാനി, നടി റിയ ചക്രബര്‍ത്തി, താക്കേല്‍ നിര്‍മ്മിക്കുന്നയാള്‍, സുശാന്തിന്റെ രണ്ട് ജീവനക്കാര്‍ എന്നിവരുടെ മൊഴിയാണ് എടുത്തത്.
14 പേരുടെ മൊഴിയെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ത്രിമുഖെ പറഞ്ഞു. സുശാന്ത് സിംഗിന്റെ കുടുംബാംഗങ്ങള്‍ ആരും ഒരു ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ത്രിമുഖെ വ്യക്തമാക്കി. സുശാന്ത് സിംഗുമായി കരാര്‍ ഉണ്ടായിരുന്ന നിര്‍മ്മാണ കമ്ബനികളില്‍ നിന്ന് അവരുടെ നിലപാടുകളും പോലീസ് ആരാഞ്ഞിട്ടുണ്ട്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സുശാന്ത് സിംഗ് രാജ്പുതിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സുശാന്തിനെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസ് നിഗമനം.