പാട്‌ന: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ കാമുകി നടി റിയ ചക്രവര്‍ത്തിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. ബീഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ കുന്ദന്‍ കുമാര്‍ എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സാമ്ബത്തികമായി ചൂഷണം ചെയ്തു, സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു തുടങ്ങിയ ആരോപണങ്ങളാണ് ഹര്‍ജിയില്‍ റിയക്കെതിരെ ഉന്നയിച്ചിട്ടുളളത്. റിയയ്‌ക്കെതിരെ ഐ.പി.സി സെക്ഷന്‍ 306, 420 എന്നീ വകുപ്പുകള്‍ ചുമത്താന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് റിയയെ ചോദ്യം ചെയ്തിരുന്നു. സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്ന് റിയ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
സുശാന്തും റിയയും മാസങ്ങളോളം ഒരുമിച്ച് താമസിച്ചു. നവംബറില്‍ വിവാഹും നടത്താനും തീരുമാനിച്ചിരുന്നു. ഒരുമിച്ച് താമസിക്കാന്‍ വീടുവാങ്ങാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ലോക്ക് ഡൗണിനിടെ വഴക്കിട്ട് റിയ സുശാന്തിന്റെ വീട് വിട്ട് പോയി. എന്നാല്‍ ഫോണിലൂടെ ബന്ധം തുടര്‍ന്നു. മരിക്കുന്ന ദിവസവും റിയയെ സുശാന്ത് വിളിച്ചിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.
ബാന്ദ്രയിലുള്ള ഫ്‌ളാറ്റിലാണ് സുഷാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ല്‍ സുശാന്ത് അഭിനയിക്കേണ്ടിയിരുന്ന അഞ്ചോളം പ്രൊജക്ടുകളാണ് മുടങ്ങിയത്. സിനിമകള്‍ മുടങ്ങിയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയിരിക്കാമെന്നാണ് ബോളിവുഡില്‍ പറഞ്ഞുകേള്‍ക്കുന്നത്.



