മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാനും, കരണ്‍ ജോഹറിനും നോട്ടീസ്. ഇതു സംബന്ധിച്ച പൊതു താല്‍പര്യ ഹര്‍ജിയില്‍ അടുത്ത മാസം ഏഴിന് ഹാജരാകാനാണ് ബിഹാര്‍ മുസാഫീര്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇവര്‍ക്കു പുറമെ സംവിധായകരായ ആദിത്യചോപ്ര,സഞ്ജയ് ലീല ബന്‍സാലി, എക്ത കപൂര്‍ നിര്‍മ്മാതാക്കളായ സാജിദ് നാദിയാവാല, ഭൂഷണ്‍ കുമാര്‍, ദിനേഷ് വിജയന്‍ എന്നിവരോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ബോളിവുഡില്‍ സ്വജനപക്ഷപാതവും, വിവേചനവും ഉണ്ടെന്ന് ആരോപിച്ച് അഭിഭാഷകന്‍ സുധീര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.