മും​ബൈ: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുതിന്‍െറ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവ​ര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​. മരിച്ചുകിടക്കുന്ന സുശാന്തിന്‍െറ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്​ മാനസിക അസ്വാസ്​ഥ്യമുണ്ടാക്കുകയും സമൂഹത്തിന്​ തെറ്റായ സന്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ചിത്രങ്ങള്‍ ഡിലീറ്റ്​ ചെയ്യണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മഹാരാഷ്​ട്ര പൊലീസ്​ ട്വിറ്ററിലൂടെ അറിയിച്ചു. ഞായറാഴ്​ച ഉച്ചയോടെയാണ് സുശാന്തിനെ വീട്ടിലെ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്​ത നിലയില്‍ കണ്ടെത്തിയത്​. മരിച്ചുകിടക്കുന്ന സുശാന്തിന്‍െറ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.