പട്ന: ബോളിവുഡ് താരം കങ്കണ റണൌത്തിനെതിരെ ഗുരുതര ആരോപണവുമായി സുശാന്ത് സിംഗ് രാജ്പുതിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകന്‍. യുവനടന്‍റെ മരണം തന്‍റെ എതിരാളികള്‍ക്കെതിരായ ആയുധമായി ഉപയോഗിക്കുകയാണ് കങ്കണ റണൌത്തെന്നാണ് അഭിഭാഷകന്‍ വികാസ് സിംഗ് ആരോപിക്കുന്നത്.

അവരുടെ അജന്‍ഡ നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവരെ വേദനിപ്പിച്ചവരെ ദ്രോഹിക്കാനുള്ള അവസരമായാണ് കങ്കണ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം ഉപയോഗിക്കുന്നതെന്നാണ് വികാസ് സിംഗ് ആരോപിക്കുന്നത്. കങ്കണയുടെ ആരോപണങ്ങളുമായി കുടുംബത്തിന്‍റെ എഫ്‌ഐആറുമായി യാതൊരു ബന്ധവുമില്ല.