മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയില്‍ നടി റിയ ചക്രവര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി. ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്. ഇതു രണ്ടാം തവണയാണ് നടിയെ ചോദ്യം ചെയ്യുന്നത്. സുശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നടിയാണ് റിയ. അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 10 പേരുടെ മൊഴിയാണ് ഇതുവരെ പൊലീസ് രേഖപ്പെടുത്തിയത്.

ഞായറാഴ്ചയാണ്, മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്ത് സിങ് രാജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷാദത്തിനൊപ്പം ബോളിവുഡിലെ ഒറ്റപ്പെടുത്തലും സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിനു കാരണമായെന്ന ആരോപണത്തെക്കുറിച്ച്‌ വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ഛബ്ര ബോളിവുഡിലെ പ്രഫഷനല്‍ പോരുകളെപ്പറ്റി അറിയില്ലെന്ന് ബുധനാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. സിനിമാ പശ്ചാത്തലമില്ലാത്ത ഇടത്തരം കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന സുശാന്തിന് ബോളിവുഡില്‍ പിടിച്ചുനില്‍ക്കാന്‍ ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബോളിവുഡിലെ പ്രഫഷനല്‍ പോരുകളെ പറ്റിയും അന്വേഷിക്കുന്നത്.

ANI

@ANI

Mumbai: Actor and ‘s friend Rhea Chakraborty is present at Bandra Police Station; she has been called for interrogation by police, in connection with Sushant’s suicide case

View image on TwitterView image on TwitterView image on Twitter
137 people are talking about this

നടന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് ഫൊറന്‍സിക് സംഘത്തിന് കൈമാറി. അവസാന ദിവസങ്ങളിലെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. റിയ ചക്രവര്‍ത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛന്‍ കെ.കെ. സിങ് എന്നിവരെ മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ വിളിച്ചിരുന്നു.