ന്യൂഡല്‍ഹി: സുശാന്ത് സിംഗ് രാജ്പുതിന്‍െ്‌റ മരണവുമായി ബന്ധപ്പെട്ട അന്വേഷത്തില്‍ രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ നടി റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു. മുംബൈ കോടതിയുടേതാണ് ഉത്തരവ്. ഷോവികിനെയും സുശാന്തിന്‍െ്‌റ ഹൗസ് മാനേജര്‍ സാമുവല്‍ മിറാന്‍ഡ എന്നയാളെയുമാണ് നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
സെപ്റ്റംബര്‍ 9 വരെയാണ് കസ്റ്റഡി കാലാവധി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷോവികിനെയും സാമുവലിനെയും അറസ്റ്റ് ചെയ്തത്. സുശാന്തിന്‍െ്‌റ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നതിനിടെയാണ് താരത്തിന്‍െ്‌റ മരണത്തിന് ലഹരി മരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് മയക്കുമരുന്ന് ബന്ധം അന്വേഷിക്കുന്നത്.
ഷോവികിനും സാമുവലിനുമെതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ കെ.പി.എസ് മല്‍ഹോത്ര പറഞ്ഞു. ഇരുവര്‍ക്കുമെതിരെ വ്യക്തമായ തെളിവ് ലഭിച്ച ശേഷമാണ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന്് മാഫിയയുമായുള്ള ഇവരുടെ ബന്ധത്തിന് ഡിജിറ്റല്‍ തെളിവ് അടക്കം ലഭിച്ചിട്ടുണ്ടെന്നും മല്‍ഹോത്ര വ്യക്തമാക്കി.
ഇതിനിടെ സുശാന്തിന്‍െ്‌റ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം ശനിയാഴ്ച രാവിലെ സുശാന്തിന്‍െ്‌റ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്‍്‌റില്‍ എത്തി പരിശോധന നടത്തി. എയിംസിലെ ഡോക്ടര്‍മാരും ഫോറന്‍സിക് ടീമും അടങ്ങുന്ന സംഘത്തിനൊപ്പമാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ എത്തിയത്. സുശാന്തിന്‍െ്‌റ സഹോദരി മീട്ടു സിംഗ്, താരത്തിന്‍െ്‌റ സ്റ്റാഫ് ആയിരുന്ന നീരജ് സിംഗ്, കേശവ്, സുഹൃത്തും ഒപ്പം താമസിച്ചിരുന്നയാളുമായ സിദ്ധാര്‍ത്ഥ് പിതാനി എന്നിവരും സി.ബി.ഐയ്ക്ക് ഒപ്പമുണ്ടായിരുന്നു.



