വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രീം കോടതിയിലേയ്ക്ക് ചീഫ് ജസ്റ്റിനെ നിയമിക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്തരിച്ച ജസ്റ്റിസ് റൂത്ത് ബാഡറിന്റെ പകരക്കാരനായിട്ടാണ് ട്രംപ് പുതിയ ജഡ്ജിയെ ഉടന്‍ തീരുമാനിക്കുക എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളറിയിച്ചു. ഇതിനിടെ സാദ്ധ്യതയുണ്ടായിരുന്ന ഇന്ത്യന്‍ വംശജനായ അമുല്‍ താപ്പറിന്റെ സാദ്ധ്യത വനിതയെ നിയമിക്കുമെന്ന പ്രസ്താവനയോടെ മങ്ങിയിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം അടുത്തയാഴ്ച നടക്കുമെന്നാണ് അറിവ്.

‘വളരെ കഴിവുറ്റവരും ബുദ്ധിശാലിയുമായ ഒരു വനിത തന്നെയായിരിക്കും അടുത്ത ജഡ്ജിയാവുക’ വടക്കന്‍ കരോലിനയിലെ തന്റെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെയാണ് ട്രംപ് സൂചന നല്‍കിയത്.  സുപ്രിം കോടതി ചീഫ് ജസ്റ്റിനെ നിയമിക്കുന്ന കാര്യത്തിലെ മാനദണ്ഡത്തിന് പകരം പരിഗണിക്കുന്നത് അനുയായിയെ ആണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇന്ത്യന്‍ വംശജരടക്കം വളരെ മുതിർന്ന ജഡ്ജിമാരുണ്ടായിരിക്കേയാണ് ഒരു വനിത തന്നെ വേണമെന്ന് ട്രംപ് തീരുമാനിച്ചിരിക്കുന്നത്.