ജനീവ: സിറിയയിലും ഇറാക്കിലുമായി 10,000ലേറെ ഐഎസ് ഭീകരര്‍ സജീവമാണെന്ന് ഐക്യരാഷ്ട്രസഭ ഭീകരവാദവിരുദ്ധ വിഭാഗം തലവന്‍. ചെറിയ ചെറിയ സംഘങ്ങളായാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും രണ്ട് രാജ്യത്തുമായി 10,000 ഭീകരര്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരമെന്നുമാണ് ഭീകരവാദവിരുദ്ധ വിഭാഗം തലവന്‍ വ്ലാദിമിര്‍ വൊറോണ്‍കോവ് പറഞ്ഞത്.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 വര്‍ഷങ്ങളിലായി ഇവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം സുരക്ഷാസമിതിയെ അറിയിച്ചു. അമേരിക്കന്‍ പ്രതിരോധ വിഭാഗം ഇന്‍സ്പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് വൊറോണ്‍കോവ് ഇക്കാര്യം വ്യക്തമാക്കിയത്.



