സിബിഎസ്‌ഇ(സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍)യുടെ വിദ്യാര്‍ഥി വിരുദ്ധ മനോഭാവത്തിനെതിരെ ആഞ്ഞടിച്ച്‌ ഡല്‍ഹി ഹൈക്കോടതി. പല കാര്യങ്ങളിലും സുപ്രീം കോടതിയിലേക്ക് വിദ്യാര്‍ഥികളെ വലിച്ചിഴച്ചുകൊണ്ട് വിദ്യാര്‍ത്ഥികളെ ശത്രുക്കളായി ബോര്‍ഡ് കണുന്നുവെന്ന് കോടതി കുറ്റപ്പെടുത്തി.

സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് ബോര്‍ഡ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലും ജസ്റ്റിസ് പ്രതീക് ജലാനുമടങ്ങിയ ബെഞ്ചിന്റെയും നിരീക്ഷണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബോര്‍ഡ് പരീക്ഷ എഴുതാന്‍ സാധിക്കാതെ പോയ വിദ്യാര്‍ഥികള്‍ക്കൊപ്പം ഇംപ്രൂവ്മെന്റ് പരീക്ഷയും നടത്തണമെന്ന ഉത്തരവിനെതിരെയാണ് സിബിഎസ്‌ഇ അപ്പീല്‍ നല്‍കിയത്.
സിബിഎസ്‌ഇ ഫീസ് നിര്‍ണയം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനം വേണം: ഹൈക്കോടതി

“സിബിഎസ്‌ഇയുടെ ഈ വിദ്യാര്‍ഥി വിരുദ്ധ മനോഭാവം ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. നിങ്ങള്‍ വിദ്യാര്‍ഥികളെ സുപ്രീം കോടതിയിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അവര്‍ പഠിക്കണോ അതോ കോടതിയില്‍ പോകുകണോ? സിബിഎസ്‌ഇ വിദ്യാര്‍ത്ഥികളെ ശത്രുക്കളായി കാണുന്നു” കോടതി വ്യക്തമാക്കി.

സാധാരണ വിദ്യാര്‍ത്ഥികളെപ്പോലെ, ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് ഹാജരാകുന്നവര്‍ക്കും അസസ്മെന്റ് സ്കീം അനുസരിച്ച്‌ സ്കോറുകള്‍ നേടാനോ സിബിഎസ്‌ഇ നടത്തുമ്ബോഴെല്ലാം ഓപ്ഷണല്‍ പരീക്ഷയ്ക്ക് ഹാജരാകാനോ സിംഗിള്‍ ജഡ്ജി പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ നടന്ന സിബിഎസ്‌ഇ 12 ക്ലാസ് പരീക്ഷയില്‍ പങ്കെടുത്ത് 95.25 ശതമാനം വിജയം നേടിയ ഒരു വിദ്യാര്‍ത്ഥിയുടെ അപേക്ഷയിലാണ് ഓഗസ്റ്റ് 14 ലെ ഉത്തരവ്. അതിനുശേഷം, തന്റെ മാര്‍ക്ക് കൂട്ടുന്നതിനായി ഒരു വര്‍ഷം കാത്തിരുന്ന ശേഷം അക്കൗണ്ടന്‍സി, ഇംഗ്ലിഷ് കോര്‍, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ് എന്നീ പരീക്ഷകള്‍ ഈ വര്‍ഷം വീണ്ടും എഴുതാനുമായിരുന്നു വിദ്യാര്‍ഥി കോടതിയെ സമീപിച്ചത്.