കോവിഡ് സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധിയ്ക്ക് ഇനി ആശ്വാസം. ചികിത്സയ്ക്കായുള്ള ഓക്‌സിജന്‍ പ്രതിസന്ധി പരിഹാരവുമായി സിംഗപ്പൂരില്‍ നിന്നും ഓക്സിജന്‍ ടാങ്കറുകളെത്തി. 20 ടണ്‍ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകളാണ് കേരളത്തിലെത്തിയത്. കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് ഓക്സിജന്‍ എത്തിയത്.

സംസ്ഥാന സര്‍ക്കാര്‍ ആവശ്യമുന്നയിച്ച പ്രകാരമായിരുന്നു ഓക്സിജന്‍ ടാങ്കുകള്‍ എത്തിയത്. സിംഗപ്പൂരില്‍ നിന്നെത്തിയ ടാങ്കുകളില്‍ രണ്ടെണ്ണം എറണാകുളം ജില്ലയില്‍ തന്നെ ഉപയോഗിക്കും. ഇതോടെ ജില്ലയിലെ ഓക്സിജന്‍ പ്രതിസന്ധി തരണം ചെയ്യുന്നതിന് വലിയ ആശ്വാസമായിരിക്കും ലഭിക്കാന്‍ പോകുന്നത്.