റൗണ്ട്റോക്ക്, ഓസ്റ്റിന്‍: വീട്ടില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസര്‍ പൊട്ടിത്തെറിച്ചു തീപിടിച്ചതിനെ തുടര്‍ന്നു ഗുരുതര പരിക്കുകളോടെ ഓസ്റ്റിന്‍ റൗണ്ട് റോക്കില്‍ നിന്നുള്ള വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ചയായിരുന്നു സംഭവം. ഒരു മെഴുകുതിരി കത്തിക്കുന്നതിന് ശ്രമിച്ചപ്പോഴായിരുന്നു സമീപത്തിരുന്ന സാനിറ്റൈസര്‍ ബോട്ടിലിനു തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തതെന്ന് വീട്ടമ്മയായ കേറ്റ വൈസ് പറഞ്ഞു. ഇതേസമയം വീട്ടിലുണ്ടായിരുന്ന മക്കള്‍ ഓടിരക്ഷപ്പെട്ടതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
റൗണ്ട്റോക്ക് പോലീസ് സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടകളില്‍ നിന്നും ലഭിക്കുന്ന സാനിറ്റൈസര്‍ പരിശോധിച്ചു നോക്കി മാത്രമേ വാങ്ങാവൂ. അതുപോലെ സാനിറ്റൈസറിനു സമീപത്തു നിന്നു ഒരു കാരണവശാലും തീ കത്തിക്കുന്നതിനു ശ്രമിക്കരുതെന്നും ആശുപത്രിയില്‍ കഴിയുന്ന കേറ്റ പറഞ്ഞു. നിലവാരം കുറഞ്ഞ സാനിറ്റൈസര്‍ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍



