മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്ന അലക്സിസ് സാഞ്ചസിന്റെ ഇന്റര്‍ മിലാന്‍ സ്ഥിര കരാറില്‍ സ്വന്തമാക്കി. ഉത് സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം എത്തി. സാഞ്ചസ് ഇന്ററില്‍ മൂന്ന് വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ചതായി ഇന്റര്‍ മിലാന്‍ തന്നെ വ്യക്തമാക്കി. ഇതുവരെ ഇന്റര്‍ മിലാനില്‍ ലോണടിസ്ഥാനത്തില്‍ ആയിരുന്നു സാഞ്ചസ് കളിച്ചിരുന്നത്. ഇപ്പോള്‍ പണം ഒന്നും വാങ്ങാതെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്റര്‍ മിലാന് സാഞ്ചെസിനെ നല്‍കിയത്. രണ്ട് വര്‍ഷത്തെ കരാര്‍ യുണൈറ്റഡില്‍ ബാക്കി ഇരിക്കെ ആണ് യുണൈറ്റഡ് സാഞ്ചസിനെ വെറുതെ നല്‍കിയത്.

രണ്ട് വര്‍ഷത്തെ സാഞ്ചസിന്റെ ഉയര്‍ന്ന ശമ്ബളം സാഞ്ചസിന് നല്‍കണം എന്നത് മാത്രമെ ഇന്ററിന് ബാധ്യതയായുള്ളൂ. 7 മില്യണോളം ആകും ഈ വേതനം. സാഞ്ചസിന്റെ വലിയ വേതനം മൂന്നാം വര്‍ഷം മുതല്‍ കുറക്കാന്‍ താരം തയ്യാറായിട്ടുണ്ട്. സാഞ്ചസിന്റെ ഇപ്പോഴത്തെ മികച്ച ഫോം കണക്കിലെടുത്ത് ആണ് താരത്തെ ഇന്റര്‍ സൈന്‍ ചെയ്തത്. കൊറോണ ഇടവേളയ്ക്ക് ശേഷം ഗംഭീര ഫോമിലാണ് സാഞ്ചസ് കളിക്കുന്നത്.