കല്‍പ്പറ്റ: വയനാട് പ്രകൃതി സംരക്ഷണ സമിതി, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, നന്മമരം കൂട്ടായ്മ എന്നിവ സയുക്തമായി സംഘടിപ്പിച്ച ത്രിദിന സഹ്യാദ്രി പരിസ്ഥിതി സമ്മേളനം ശനിയാഴ്ച വയനാട് തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവില്‍ ആരംഭിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 9.30ന് ഗോവ പീസ് ഫൗണ്ടെഷന് ഡയറക്ടര്‍ കുമാര്‍ കലാനന്ദ് മണി ഉദ്ഘാടനം ചെയ്യും.
പശ്ചിമഘട്ടത്തിന്റെ നാശവും പുനരുജ്ജീവനവും, ഇന്ത്യയില്‍ അതിവേഗം മാറ്റുന്ന പരിസ്ഥിതി നിയമങ്ങള്‍, വികസന നയങ്ങള്‍, തീരദേശ പരിസ്ഥിതിയും വെല്ലുവിളികളും, നാടന്‍ മരുന്നുകളുടെ നാശം, തണ്ണീര്‍ത്തടങ്ങള്‍, മനുഷ്യ-വന്യജീവി സംഘര്‍ഷം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.



