തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണക്കാലത്ത് ബോണസ് ആയി 4000 രൂപയും ഉത്സവബത്തയായി 2750 രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അഡ്വാന്‍സ് ആയി 15,000 രൂപയും നല്‍കും.

7360 രൂപവരെ ശമ്ബളമുള്ളവര്‍ക്കാണ് 4000 രൂപ ബോണസ് ആയി ലഭിക്കുക. ബോണസ് പരിധിയുടെ പുറത്തുള്ളവര്‍ക്കാണ് ഉത്സവ ബത്ത നല്‍കുക. 1000 രൂപമുതല്‍ 2750 രൂപ വരെയാണ് ഉത്സവബത്ത. എല്ലാ ജീവനക്കാര്‍ക്കും അഡ്വാന്‍സ് ആയി 15,000 രൂപയും ലഭിക്കും. ഇത് അഞ്ച് തുല്യ മാസ ഗഡുക്കളായി ഒക്ടോബര്‍ മാസം മുതലുള്ള ശമ്ബളത്തില്‍നിന്ന് തിരിച്ചുപിടിക്കും