അ​ബൂ​ദ​ബി: സ​മു​ദ്ര​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍​സി അ​ത്യാ​ധു​നി​ക ഗ​വേ​ഷ​ണ ക​പ്പ​ല്‍ നി​ര്‍​മി​ക്കു​ന്നു. മ​ധ്യ​പൂ​ര്‍​വ ദേ​ശ​ത്തെ ഏ​റ്റ​വും നൂ​ത​ന​മാ​യ 50 മീ​റ്റ​ര്‍ നീ​ള​ത്തി​ലു​ള്ള ക​പ്പ​ലി​ല്‍ സാ​മ്ബി​ളു​ക​ള്‍ പ്രോ​സ​സ്​ ചെ​യ്യാ​നു​ള്ള അ​ഞ്ച് ല​ബോ​റ​ട്ട​റി​ക​ളു​ണ്ടാ​വും. അ​റേ​ബ്യ​ന്‍ ഗ​ള്‍​ഫി​ലെ ജ​ല​ത്തെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ ക​പ്പ​ല്‍ സ​ഹാ​യി​ക്കും.

സ്‌​പെ​യി​നി​ലെ വി​ഗോ​യി​ലെ ഫ്രി​യ​ര്‍ ഷി​പ്​​യാ​ഡി​ലാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്. രൂ​പ​ക​ല്‍​പ​ന ജ​നു​വ​രി​യി​ല്‍ ആ​രം​ഭി​ച്ചു. 2022 ഡി​സം​ബ​റി​ല്‍ ക​പ്പ​ല്‍ അ​ബൂ​ദ​ബി​യി​ലെ​ത്തും. 30 ജീ​വ​ന​ക്കാ​രെ വ​ഹി​ക്കാ​വു​ന്ന ക​പ്പ​ലി​ലെ ക്രൂ ​അം​ഗ​ങ്ങ​ള്‍​ക്ക് സ്‌​കൂ​ബ ഡൈ​വി​ങ് സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​കും. സ​മ​ഗ്ര​മാ​യ സ​മു​ദ്ര സ​ര്‍​വേ​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും ക​പ്പ​ല്‍ വ​ഴി​യൊ​രു​ക്കും.

മ​ത്സ്യ​വി​ഭ​വ​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ല്‍, പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ​യും ക​ട​ല്‍​ത്തീ​ര​ത്തി​െന്‍റ​യും ഉ​ള്‍​പ്പെ​ടെ ആ​ഴ​ക്ക​ട​ല്‍ ആ​വാ​സ​വ്യ​വ​സ്ഥ പ​ഠ​നം, സ​മു​ദ്ര​ജ​ല ​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന, ഡോ​ള്‍​ഫി​ന്‍, ഡു​ഗോ​ങ്, ആ​മ​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഗ​വേ​ഷ​ണം എ​ന്നി​വ​ക്കും ക​പ്പ​ല്‍ സ​ഹാ​യ​ക​മാ​വും. രാ​ജ്യ​ത്തു​ട​നീ​ളം സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന ഏ​ജ​ന്‍​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഇ​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ബൂ​ദ​ബി പ​രി​സ്ഥി​തി ഏ​ജ​ന്‍​സി ചെ​യ​ര്‍​മാ​ന്‍ ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‌​യാ​ന്‍ പ​റ​ഞ്ഞു.