ഇറാനുമായി ഒരു സമാധാന കരാറിന് സാധ്യതയുണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, ഈ പ്രസ്താവനകളെ തള്ളി ഇറാന്റെ സൈനിക കേന്ദ്രങ്ങളുമായി ബന്ധമുള്ള മാധ്യമങ്ങൾ രംഗത്ത്. എന്തെങ്കിലും നിബന്ധനകളോ ഫീസോ ഇല്ലാതെയാണ് ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ നിർബന്ധിതരായതെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. എന്നാൽ ഈ വാദം വസ്തുതകളും കള്ളവും കൂട്ടിവിളക്കിയ ഒന്നാണെന്ന് പറഞ്ഞ ഇറാൻ, തങ്ങളുടെ പരിഗണനയിലുള്ള യഥാർത്ഥ കരാറിന്റെ കരട് ഇതല്ലെന്നും വ്യക്തമാക്കി.
സമാധാന കരാറിൽ വീണ്ടും അനിശ്ചിതത്വം; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ, ഹോർമുസിൽ നിഗൂഢത തുടരുന്നു



