ഇറാനെതിരായ സൈനിക നടപടികൾ ആരംഭിച്ച് നാല് ആഴ്ച പിന്നിടുമ്പോൾ, വരാനിരിക്കുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ യുദ്ധം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു സമാധാന കരാറിലെത്താൻ ഇറാൻ തയ്യാറായില്ലെങ്കിൽ ആ രാജ്യത്തെ ‘ശിലായുഗ’ത്തിലേക്ക് മടക്കിക്കൊണ്ടുപോകുമെന്ന കടുത്ത മുന്നറിയിപ്പാണ് ട്രംപ് നൽകിയത്.

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഇറാനെതിരെ അതിശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നും തങ്ങളുടെ എല്ലാ തന്ത്രപരമായ ലക്ഷ്യങ്ങളും പൂർത്തിയാകുന്നതോടെ സംഘർഷം ആ സമയപരിധിക്കുള്ളിൽ അവസാനിപ്പിക്കാൻ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി.