കൊച്ചി: സ്വതന്ത്രവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും മാത്രമല്ല, രാഷ്ട്രീയക്കാര്‍ക്കും ബാധ്യതയുണ്ടെന്ന് ഹൈകോടതി. തെരഞ്ഞെടുപ്പ് സമാധാനപരമാക്കാന്‍ കമീഷനും സര്‍ക്കാറും സ്വീകരിച്ച നടപടികള്‍ രേഖപ്പെടുത്തി തെരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികള്‍ തീര്‍പ്പാക്കിയാണ് ജസ്റ്റിസ് രാജ വിജയരാഘവെന്റ ഉത്തരവ്.
സമാധാനപരമായ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളുെടയും നേതാക്കളുെടയും പ്രവര്‍ത്തകരുെടയും പങ്കാളിത്തംകൂടി ഉണ്ടാകണമെന്ന മുന്‍ ഡിവിഷന് ബെഞ്ച് ഉത്തരവ് ഉദ്ധരിച്ചാണ് സിംഗിള്‍ ബെഞ്ചിെന്റ നിരീക്ഷണം. തെരഞ്ഞെടുപ്പ് കമീഷനും പൊലീസും സര്‍ക്കാറും ഭയവും പക്ഷപാതവും കൂടാതെ കടമ നിര്‍വഹിച്ചാല്‍ വോട്ടര്‍മാര്‍ ഭയം കൂടാതെ വോട്ട് ചെയ്ത് ജനാധിപത്യ സംരക്ഷണത്തിന് മുന്നിട്ടിറങ്ങുമെന്നും കോടതി വ്യക്തമാക്കി.
മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നുള്ള ഹരജികളാണ് കോടതി പരിഗണിച്ചവയിലേറെയും. വോട്ട് തേടാന്‍പോലും സമ്മതിക്കുന്നില്ലെന്നും ഭരണകൂട സംവിധാനങ്ങളുടെ പിന്തുണയോടെ നിരന്തരം ഭീഷണിയുണ്ടെന്നും തെരഞ്ഞെടുപ്പുദിവസം സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്ഥാനാര്‍ഥികളും ഏജന്റുമാരും നല്കിയ ഹരജികളാണ് പരിഗണനക്കെത്തിയത്.
സുതാര്യവും സമാധാനപരവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. പ്രശ്നബാധിത, അതി പ്രശ്നബാധിത ബൂത്തുകള്‍ കണ്ടെത്തി ഇവിടങ്ങളില്‍ വിഡിയോ ദൃശ്യം പകര്‍ത്താന്‍ നടപടിയെടുത്തിട്ടുണ്ട്. ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുെടയും ജില്ല മേധാവികളുെടയും ഓഫിസിലിരുന്ന് കാണാനാവും.
പ്രശ്നബാധിത ബൂത്തുകളില്‍ നടപടിക്ക് നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായിടങ്ങളില്‍ കൂടുതല്‍ പൊലീസ് സേനെയ വിന്യസിക്കും. വിഡിയോഗ്രഫി ആവശ്യമുണ്ടെന്ന് സ്ഥാനാര്‍ഥിയോ ഏജേന്റാ ആവശ്യപ്പെട്ടാല്‍ അവരുടെ ചെലവില്‍ സൗകര്യം അനുവദിക്കും. ആകെ 34,710 പോളിങ് ബൂത്തില്‍ 1800 എണ്ണം അതി പ്രശ്നബാധിത ബൂത്തുകളും 1100 എണ്ണം പ്രശ്നബാധിതവുമായാണ് കണ്ടെത്തിയിട്ടുള്ളത്. ബൂത്തുപിടിത്തം, കള്ളവോട്ട്, മറ്റ് കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമപരമായ കര്‍ശന നടപടിക്ക് നിര്‍ദേശിച്ചിട്ടുണ്ട്. വോട്ടര്‍മാര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസുമായി ചേര്‍ന്ന് എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും കമീഷന് വ്യക്തമാക്കി.
സമാധാനപരമായ തെരഞ്ഞെടുപ്പിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമാധാനപരമായ തെരഞ്ഞെടുപ്പിന് ഭംഗം വരുത്താന്‍ വ്യക്തികളുെടയോ സംഘങ്ങളുെടയോ ഇടപെടല്‍ അനുവദിക്കില്ല. സംവിധാനങ്ങളില്‍ കുറവുകള്‍ ചൂണ്ടിക്കാട്ടിയാല്‍ പരിഹരിക്കും.
വോട്ട് തേടുമ്പോള്‍ തടസ്സപ്പെടുത്തുെന്നന്നും ഭീഷണിപ്പെടുത്തുെന്നന്നും സത്യസന്ധമായ പരാതികള്‍ ലഭിച്ചാല്‍ പൊലീസ് സംരക്ഷണം ഉറപ്പുവരുത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിശദീകരണങ്ങള്‍ രേഖപ്പെടുത്തിയ കോടതി ഇക്കാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് വ്യക്തമാക്കി ഹരജികള്‍ തീര്‍പ്പാക്കുകയായിരുന്നു.