തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം.ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ക്ലീറ്റസ്(82) ആണ് മരിച്ച ഒരാള്‍. ഇന്നലെ രാത്രിയായിരുന്നു മരണം.

കോഴിക്കോട് നല്ലളം സ്വദേശി അഹമ്മദ് ഹംസ (72) ആണ് മരിച്ച രണ്ടാമത്തെയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസം 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ്19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറത്ത് 242 പേര്‍ക്കും, എറണാകുളത്ത് 192 പേര്‍ക്കും, കോഴിക്കോട് 147 പേര്‍ക്കും, ആലപ്പുഴയില്‍ 126 പേര്‍ക്കും, കണ്ണൂരില്‍ 123 പേര്‍ക്കും, കോട്ടയത്ത് 93 പേര്‍ക്കും, കൊല്ലത്ത് 88 പേര്‍ക്കും, പത്തനംതിട്ടയില്‍ 65 പേര്‍ക്കും, പാലക്കാട് 51 പേര്‍ക്കും, തൃശൂരില്‍ 48 പേര്‍ക്കും, വയനാട് 47 പേര്‍ക്കും, കാസര്‍ഗോഡ് 42 പേര്‍ക്കും, ഇടുക്കിയില്‍ 5 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.