സംസ്ഥാനത്ത് കോവിഡ് വാക്സിന് വിതരണം പൂര്‍ണ അവതാളത്തിലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കേരളത്തിന് ലഭിക്കുന്ന വാക്സിന് കൃത്യമായി വിതരണം ചെയ്യാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞില്ല എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മെഗാ വാക്സിനേഷന് ക്യാമ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.സര്‍ക്കാര്‍ പരാജയപ്പെടുമ്ബോഴും ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തത് മഹനീയമായ കര്‍മമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.



