പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി രാമകൃഷ്‌ണപിള്ളയാണ് മരിച്ചത്.73 വയസായിരുന്നു. പക്ഷാഘാത ബാധിതനായ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചുമരിച്ചവരുടെ എണ്ണം അഞ്ചായി.
മുഹമ്മദ് ഇഖ്‍ബാല്‍, എന്തീന്‍കുട്ടി, അഹമ്മദ് ഹംസ, ക്ലീറ്റസ് എന്നിവരാണ് രോഗബാധിതരായി മരിച്ചത്. മുഹമ്മദ് ഇഖ്‍ബാലും എന്തീന്‍കുട്ടിയും അഹമ്മദ് ഹംസയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണപ്പെട്ടത്. ക്‌ളീറ്റസ് ആലപ്പുഴ ജില്ലക്കാരനാണ്.



