തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,24,886 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. 124 പേര്‍ കോവിഡ്​ മൂലം മരിച്ചതായി ആരോഗ്യവകുപ്പ്​ അറിയിച്ചു.ഇതോടെ ആകെ മരണം 13,359 ആയി.

മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.12,112 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 643 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 11,564 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,02,058 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 28,21,151 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,232 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,283 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 24,949 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2163 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18 ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.