കൊ​ച്ചി: മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ഭി​മു​ഖം ന​ൽ​കി സം​ഘ​ട​ന​യെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ന​ടി അ​ൻ​സി​ബ​യ്ക്ക് താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി. 17-ാം തീ​യ​തി​ക്ക​കം മ​റു​പ​ടി ന​ൽ​ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സം​ഘ​ട​ന​യി​ൽ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

അ​ൻ​സി​ബ​യു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ൾ സം​ഘ​ട​ന​യ്ക്ക് വ​ലി​യ രീ​തി​യി​ൽ ക​ള​ങ്ക​മു​ണ്ടാ​ക്കി. ആ​ഭ്യ​ന്ത​ര പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നി​ട്ടും അ​തി​ന് ശ്ര​മി​ച്ചി​ല്ലെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 14-ന് ​ന​ട​ന്ന അ​മ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ട​ലെ​ടു​ത്ത ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ളാ​ണ് സം​ഘ​ട​ന​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് ഇ​പ്പോ​ൾ വ​ള​ർ​ന്നി​രി​ക്കു​ന്ന​ത്.

വെ​ണ്ണ​ല തൈ​ക്കാ​ട് മ​ഹാ​ദേ​വ ക്ഷേ​ത്ര​മാ​യി​രു​ന്നു കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ സ്പോ​ൺ​സ​ർ. എ​ന്നാ​ൽ ഒ​രു മ​ത​സ്ഥാ​പ​നം സം​ഘ​ട​ന​യു​ടെ പ​രി​പാ​ടി സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​നെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ൽ അ​ൻ​സി​ബ ഹ​സ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ശ​ക്ത​മാ​യി എ​തി​ർ​ത്തി​രു​ന്നു. കു​ടും​ബ​സം​ഗ​മ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ അ​ൻ​സി​ബ സം​ഘ​ട​ന​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലും ജോ​ലി​സം​ബ​ന്ധ​മാ​യ തി​ര​ക്കു​ക​ളാ​ലു​മാ​ണ് അ​ൻ​സി​ബ രാ​ജി വെ​ച്ച​തെ​ന്നാ​യി​രു​ന്നു അ​ന്ന് അ​മ്മ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ ത​ന്‍റെ രാ​ജി​ക്ക് കാ​ര​ണം ന​ട​ൻ ടി​നി ടോം ​ആ​ണെ​ന്ന് അ​ൻ​സി​ബ പി​ന്നീ​ട് പ​ര​സ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി. ടി​നി ടോം ​ത​ന്നെ മ​ത​വാ​ദി എ​ന്ന് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു​വെ​ന്നും അ​ൻ​സി​ബ പ​റ​ഞ്ഞി​രു​ന്നു.