>ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാർഷിക പൊതുയോഗം ഒക്ടോബർ 25ന് നടത്തുന്നു. പ്രസ്തുത പൊതുയോഗം സൂം കോൺഫറൻസ് കോളിലൂടെയാവും നടത്തുന്നത്. Covid-19 സാഹചര്യം അനുകൂലമായാൽ സിഎംഎ ഹാളിൽ (834 E. Rand Rd, suite #13, Mount-Prospect) ൽ വച്ചുകൂടുന്നതാണ്.
പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ യോഗത്തെ അഭിസംബോധന ചെയ്യുന്നതും സെക്രട്ടറി ജോഷി വള്ളിക്കളം റിപ്പോർട്ട് അവതരിപ്പിക്കുന്നതും, ട്രഷറർ ജിതേഷ് ചുങ്കത്ത് ഓഡിറ്റഡ് ഫിനാൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കുന്നതുമാണ്. അസോസിയേഷൻ ഓഫീസിന്റെ ടക്സ് ഒഴിവാക്കൽ സംബന്ധിച്ചുള്ള വിവരങ്ങളും യോഗത്തിൽ അറിയിക്കുന്നതാണ്.
എല്ലാ അസോസിയേഷൻ അംഗങ്ങളും പ്രസ്തുത പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ അറിയിക്കുന്നു.
Zoom/conference –ന്റെ വിവരങ്ങൾ പിന്നീട് നൽകുന്നതാണ്.



