തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ രണ്ടിന് സര്‍വകലാശാല നിലവില്‍ വരും. കൊല്ലമായിരിക്കും ആസ്ഥാനം. നിലവിലെ 4 സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ സംവിധാനങ്ങള്‍ സംയോജിപ്പിച്ചാണ് ഓപ്പണ്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്.
ഏതു പ്രായത്തിലുള്ളവര്‍ക്കും പഠിക്കാന്‍ അവസരം ഒരുക്കും. കോഴ്സ് പൂര്‍ത്തിയാകാതെ ഇടയ്ക്കു പഠനം നിര്‍ത്തുന്നവര്‍ക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഓപ്പണ്‍ യൂണിവേഴ്സിറ്റിക്കു കഴിയും. ദേശീയ, അന്തര്‍ദേശീയ രംഗത്തെ പ്രഗല്‍ഭരായ അധ്യാപകരുടെയും വിദഗ്ധരുടേയും ഓണ്‍ലൈന്‍ ക്ലാസുകള്‍ സര്‍വകലാശാലയുടെ പ്രത്യേകതയായിരിക്കും. പരമ്ബരാഗത കോഴ്സുകള്‍ക്ക് പുറമേ നൈപുണ്യ വികസന കോഴ്സുകളും ഉണ്ടാകും.



