കൊച്ചി: ഒളിംപിക്‌സ് വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗം പി.ആര്‍ ശ്രീജേഷിന്റെ വീട്ടില്‍ മമ്മുട്ടിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. വ്യാഴാഴ്ച രാവിലെയാണ് മമ്മുട്ടി ശ്രീജേഷിന്റെ കിഴക്കമ്ബലം പള്ളിക്കരയിലെ വീട്ടിലെത്തിയത്.

പൂക്കൂടയുമായാണ് മമ്മുട്ടി വീട്ടില്‍ അപ്രതീക്ഷിത അതിഥി ആയെത്തിയത്. 49 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിംപിക്‌സ് മെഡല്‍ കേരളത്തില്‍ എത്തിച്ച ശ്രീജേഷിനെ പ്രശംസ ചൊരിഞ്ഞ് മമ്മുട്ടി പൂക്കൂട നല്‍കി. ഒളിംപിക്‌സ് മെഡല്‍ ശ്രീജേഷ് മമ്മുട്ടിയെ കാണിച്ചു. നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവരും മമ്മുട്ടിക്കൊപ്പം ഉണ്ടായിരുന്നു.