ന്യൂഡല്‍ഹി: 2014 സെപ്തംബറില്‍ ചൊവ്വയില്‍ നടന്ന ആദ്യ ഇന്റര്‍പ്ലാനറ്ററി മിഷന്റെ വിജയത്തിന് ശേഷം ഇന്ത്യയുടെ കണ്ണുകള്‍ ഇപ്പോള്‍ ശുക്രനിലേക്കാണ്. ഈ ദൗത്യം ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ), ഇന്ത്യയുടെ സിവിലിയന്‍ സ്പേയ്സ് ഏജന്‍സി എന്നീ സംഘടനകള്‍ 2025 ലായിരിക്കും ഏറ്റെടുക്കുക.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മിഷന്റെ ഭാഗമാകാന്‍ ഫ്രാന്‍സ് സമ്മതിച്ചിട്ടുണ്ട്. ഇതിലൂടെ ഇന്ത്യന്‍ ബഹിരാകാശ പര്യവേഷണ ദൗത്യത്തില്‍ ആദ്യമായി ഒരു ഫ്രഞ്ച് പേലോഡും വഹിക്കുകയാണ്. ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സെന്റര്‍ നാഷണല്‍ ഡിഎറ്റുഡെസ് സ്പേഷ്യല്‍സ് കഴിഞ്ഞയാഴ്ച ഒരു പ്രസ്താവനയില്‍ ഇത് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഭാവിയിലേക്കുള്ള സഹകരണത്തിന്റെ സാദ്ധ്യമായ മേഖലകളായി ചൊവ്വയെയും ശുക്രനെയും തിരിച്ചറിഞ്ഞ 2018 മാര്‍ച്ചിലെ ഇന്ത്യ ഫ്രാന്‍സ് ജോയിന്റ് വിഷന്‍ ഫോര്‍ സ്പേയ്സ് കോഓപറേഷന്റെ തുടര്‍ന്നുള്ളതായി കഴിഞ്ഞ ആഴ്ചത്തെ പ്രഖ്യാപനം വിലയിരുത്താം. സൗരയൂഥം പര്യവേഷണം ചെയ്യുന്നതില്‍ ഐ.എസ്.ആര്‍.ഒയും സി.എന്‍.ഇ.എസും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. 2018 നവംബറിലാണ് ഐ.എസ്.ആര്‍.ഒ ശുക്രനെ കുറിച്ച്‌ പഠിക്കാനായി ബഹിരാകാശ അധിഷ്ഠിത പഠനങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര സയന്‍സ് കമ്യൂണിറ്റിയില്‍ പ്രഖ്യാപന അവസരം നല്‍കിയത്.

മറ്റ് രാജ്യങ്ങള്‍ ശുക്രനിലേക്ക് ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇനിയും ധാരാളം പര്യവേഷണങ്ങള്‍ ബാക്കിയുണ്ട്. ഐ.എസ്.ആര്‍.ഒയുടെ അഭിപ്രായത്തില്‍, ശുക്രന്‍ ദൗത്യം പിന്തുടരാനുള്ള ഇന്ത്യന്‍ താത്പര്യം ഉപരിതല സവിശേഷതകളെ കുറിച്ചും പുനഃപ്രതിരോധ പ്രക്രിയകളെ കുറിച്ചും കൂടുല്‍ മനസിലാക്കുക, അന്തരീഷ രസതന്ത്രം, ചലനാത്മക ഘടനാപരമായ വ്യതിയാനങ്ങള്‍, ശുക്രനില്‍ സൗരവികിരണം എന്നിവയാണ്. ശുക്ര ദൗത്യത്തില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ അടുത്തിടെ പ്രഖ്യാപിച്ച പങ്കാളിത്തം ഐ.എസ്.ആര്‍.ഒയും സി.എന്‍.ഇ.എസും തമ്മിലുള്ള ദീര്‍ഘകാലത്തെയും ശക്തവുമായ സഹകരണത്തിന്റെ പശ്ചാത്തലത്തിലാണ്.