ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ എം.പി ശശി തരൂരിനെതിരായ ക്രിമിനല്‍ മാനനഷ്​ട​ കേസിലെ തുടര്‍നടപടികള്‍ ഡല്‍ഹി ഹൈകോടതി സ്​റ്റേ ചെയ്​തു. പ്രധാനമന്ത്രിയെ ശിവലിംഗത്തിലെ തേള്‍ എന്ന്​ വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട മാനനഷ്​ട കേസിലാണ്​ ഡല്‍ഹി ഹൈകോടതിയുടെ ഇടപെടല്‍. കേസില്‍ ജസ്​റ്റിസ്​ സുരേഷ്​ കുമാര്‍ പരാതിക്കാരനായ രാജ്​ ബബ്ബാറിനോട്​ വിശദീകരണം തേടി. കേസിലെ സമന്‍സിനെതിരെ തരൂരാണ്​ കോടതിയെ സമീപിച്ചത്​.

കേസ്​ ഡിംസബര്‍ ഒമ്ബതിന്​ കോടതി വീണ്ടും പരിഗണിക്കും. തരൂരിനായി വിചാരണ കോടതിയില്‍ അഭിഭാഷകരായ കപില്‍ സിബല്‍, വികാസ്​ പവ എന്നിവര്‍ 2019 ഏപ്രില്‍ 27ന്​ ഹാജരായെങ്കിലും കോടതി സമന്‍സയക്കുകയായിരുന്നു. അഭിഭാഷകനായ ഗൗരവ്​ ഗുപ്​ത വഴി നല്‍കിയ ഹരജിയില്‍ 2018 നവംബര്‍ രണ്ടിന്​ ബബ്ബാര്‍ നല്‍കിയ പരാതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്​.
മതവികാരം വ്രണപ്പെടുത്തുന്നതാണ്​ തരൂരി​െന്‍റ പരാമര്‍ശമെന്നായിരുന്നു ബബ്ബാറി​െന്‍റ പരാതി. തരൂരിന്​ കഴിഞ്ഞ വര്‍ഷം ജൂണില്‍ വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു.