കൊച്ചി: വര്‍ഗീയതയോടു സന്ധിയില്ലാത്ത സമരമായിരിക്കും തന്റെ രാഷ്ട്രീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണില്‍ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യുഡിഎഫിന്റെ പ്രഥമ പരിഗണനയെന്നും സതീശന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയെയും ഒരു പോലെ എതിര്‍ത്തു തോല്‍പ്പിക്കുന്ന പോരാട്ടം നടത്തും. ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്റുവിയന്‍ സോഷ്യലിസത്തില്‍ അധിഷ്ഠിതമായ തിരിച്ചു വരവിനുള്ള പ്രവര്‍ത്തനമാവും നമ്മള് മുന്നോട്ടു കൊണ്ടുപോവുകയെന്നും സതീശന് പറഞ്ഞു.



