ദമ്മാം: സ്പോണ്‍സറുടെ വ്യാജ ആരോപണ കേസില്‍നിന്ന് മലയാളിയെ രക്ഷപ്പെടുത്തി സൗദി കോടതി. മലപ്പുറം തുവ്വൂര്‍ സ്വദേശി ഇജാസ് അഹമ്മദിനാണ് നീതിയുടെ സംരക്ഷണം ലഭിച്ചത്. ശമ്ബളം നല്‍കാതെ ജോലിചെയ്യിപ്പിച്ച സ്പോണ്സറില് നിന്ന് എക്സിറ്റ് നേടി നാട്ടില്‍ പോകാന്‍ ശ്രമിച്ചതിനാണ് കേസില്‍ കുരുക്കിയത്.
രണ്ടു വര്‍ഷത്തോളം ഡ്രൈവറായിരുന്ന ഇജാസിന് നാലു മാസത്തോളം ശമ്ബളം നല്‍കാതായതോടെയാണ് സഹായം തേടി സാമൂഹിക പ്രവര്‍ത്തകരെ സമീപിച്ചത്. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിെന്റ നിര്‍ദേശപ്രകാരം സ്പോണ്സര്ക്കെതിരെ ലേബര്‍ കോടതിയില്‍ കേസ് നല്കി.സാമൂഹിക പ്രവര്‍ത്തകരായ മണിക്കുട്ടനും മഞ്ജുമണിക്കുട്ടനും സഹായവുമായി നിന്നു. കോടതിയില്‍ ഹാജരായ സ്പോണ്സര്, ഇജാസിന് മുഴുവന്‍ ശമ്ബളവും പാസ്പോര്‍ട്ടും നല്‍കിയിട്ടുണ്ടെന്നും പണം കടം വാങ്ങി മുങ്ങിനടക്കുകയാണെന്നും വാദിച്ചു. ഇജാസിനെതിരെ കേസ് നല്‍കാനുള്ള പുറപ്പാടിലാണ് താനെന്നും പറഞ്ഞു.
തെളിവിനായി ഇജാസ് ഒപ്പിട്ടതെന്ന് പറഞ്ഞ് പകര്‍പ്പ് രേഖകളും ഹാജരാക്കി. താന്‍ ഒരു പേപ്പറിലും ഒപ്പിട്ടിട്ടിെല്ലന്ന് ഇജാസ് വാദിച്ചു. രേഖകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും ആവശ്യെപ്പട്ടു. വാദം അംഗീകരിച്ച കോടതി, ഒറിജിനല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ഒറിജിനല്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തരാന്‍ പൊലീസിനോടും ഉത്തരവിട്ടു. ഇതോടെ പിറ്റേന്ന് സ്പോണ്സര്, ഇജാസിെന്റ പാസ്പോര്‍ട്ട് ലേബര്‍ ഓഫിസില്‍ ഹാജരാക്കി പരാജയം സമ്മതിച്ചു.
ലേബര്‍ ഓഫിസര്‍ തര്‍ഹീല്‍ വഴി ഇജാസിന് എക്സിറ്റ് അനുവദിച്ചു. മഞ്ജുവിെന്റ അപേക്ഷയില്‍ ഇന്ത്യന്‍ എംബസി, വന്ദേഭാരത് ദമ്മാം -കോഴിക്കോട് വിമാനത്തില്‍, ഇജാസിന് സൗജന്യ ടിക്കറ്റും നല്കി.



