കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്‌പോണ്‍സര്‍മാരില്‍ നിന്ന് കടന്നുകളയുന്ന ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മൂന്ന് ഓഫീസുകള്‍ താമസകാര്യ അന്വേഷണ പൊതുവിഭാഗം കണ്ടെത്തി. മൂന്ന് പ്രവാസികളാണ് ഈ ഓഫീസുകള്‍ നടത്തിവന്നിരുന്നത്.
വ്യാജരേഖകള്‍ ചമച്ച് ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് അയക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പൊലീസ് കൈമാറി. ഇത്തരത്തിലുള്ള തട്ടിപ്പുകളും, റെസിഡന്‍സി നിയമലംഘനങ്ങളും അറിയിക്കണമെന്ന് (97288200-97288211 25582555-) താമസകാര്യ അന്വേഷണ പൊതുവിഭാഗം ജനങ്ങളോട് ആവശ്യപ്പെട്ടു.



