കണ്ണൂര്‍: വ്യാജപ്രചരണം നടത്തി മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങി വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിര. തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ദിര ചെന്നിത്തലയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.
അതേസമയം ഒരു പവന്റെ മാലയ്ക്ക് എന്തിന് നാല് ലോക്കറെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു. സ്വപ്ന സുരേഷ് മന്ത്രി.കെ.ടി.ജലീലിന്റെ അടുത്ത സുഹൃത്ത്. സ്വര്‍ണകള്ളക്കടത്ത് കേസില്‍ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിശുദ്ധ ഖുര്‍ആന്റെ പേരില്‍ കളളം പറയാന്‍ അനുവദിക്കില്ല. ഖുര്‍ആന്റെ പേരില്‍ ജലീല്‍ സ്വര്‍ണം തന്നെയാണ് കടത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ എല്ലാ പ്രതികളുമായും ജലീലിന് അടുത്ത ബന്ധമാണുളളത്. സ്വപ്ന ജലീലിന്റെ അടുത്ത സുഹൃത്താണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.