കൊടുങ്ങല്ലൂര്‍ : വീട്ടില്‍ നിന്ന് വോട്ടുചെയ്യാന്‍ പോവാനിരിക്കെ കുഴഞ്ഞുവീണയാള്‍ മരിച്ചു. മതിലകം കൂളിമുട്ടം എമ്മാട് കാടുവെട്ടി പരേതനായ ബാലെന്റ മകന് സനല്‍ എന്ന സുനില്‍ കുമാറാണ് (50) മരിച്ചത് . കൂളിമുട്ടം പൊക്കളായിയില് കട നടത്തുന്ന സനല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ച് വോട്ട് ചെയ്യാന്‍ പോകാനിരിക്കുകയായിരുന്നു .ഇതിനിടെയാണ് കുഴഞ്ഞുവീണത് . ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല .
മതിലകം പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ വോട്ടറാണ് . മാതാവ്: പരേതയായ കൗസല്യ. ഭാര്യ: സിമി. മക്കള്‍: ആയുഷ്, ആദിത്യന്, അതിഥി. സഹോദരങ്ങള്‍: സന്തോഷ്, സതീഷ് (ഇരുവരും ഷാര്‍ജ), സംഗീത (പാപ്പിനിവട്ടം സഹകരണ ബാങ്ക്), പരേതയായ ഷൈജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.



