തിരുവനന്തപുരം: ആറ്റില്‍ മുങ്ങി പോകുന്നയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വെള്ളനാട് കുളക്കോട് സ്വദേശി അരുണ്‍ (34 ) ആണ് മരിച്ചത്. ആര്‍ സി സി ജീവനക്കാരനായ അരുണ്‍ പാലോട് സ്വദേശിയായ സജിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് മുങ്ങി മരിച്ചത്.
ആറ്റില്‍ മുങ്ങിയ അജിത്തിനെ ഇതുവരെ കണ്ടെത്താനായില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരും, പോലീസും, അഗ്‌നിശമന സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.



