ഇ​രു​പ​ത്തി​യാ​റു​വ​ര്‍​ഷ​ത്തി​നു​ശേ​ഷം​ ​ജ​ല​ജ​ ​വീ​ണ്ടും​ ​സെ​ല്ലു​ലോ​യ്ഡി​ല്‍.​മ​ഹേ​ഷ് ​നാ​രാ​യ​ണ​ന്‍​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ഫ​ഹ​ദ് ​ഫാ​സി​ല്‍​ ​ചി​ത്രം​ ​മാ​ലി​ക്കി​ലൂ​ടെ​യാ​ണ് ​തി​രി​ച്ചു​വ​ര​വ്.​ ​ഫ​ഹ​ദി​ന്റെ​ ​ഉ​മ്മ​ ​വേ​ഷ​മാ​ണ് ​ര​ണ്ടാം​ ​വ​ര​വി​ല്‍​ ​ജ​ല​ജ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ലൈ​ലാ​ ​ബീ​ഗം​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​ശ​ക്ത​മാ​യ​ ​പ​ക​ര്‍​ന്നാ​ട്ടം​ ​ന​ട​ത്താ​ന്‍​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​ആ​ഹ്ളാ​ദ​ത്തി​ല്‍​ ​ജ​ല​ജ.ജൂ​ലാ​യ് 15​ന് ​മാ​ലി​ക് ​ആ​മ​സോ​ണ്‍​ ​പ്രൈ​മി​ല്‍​ ​റി​ലീ​സ് ​ചെ​യ്യും.​ ​’ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പ്രേ​ക്ഷ​ക​ ​സ്വീ​കാ​ര്യ​ത​ ​അ​റി​യാ​ന്‍​ ​കാ​ത്തി​രി​ക്കു​ന്നു.​ ​തി​രി​ച്ചു​വ​ര​വി​ലെ​ ​ആ​ദ്യ​ ​സി​നി​മ​ ​തി​യേ​റ്റ​റി​ല്‍​ ​എ​ത്താ​തി​ല്‍​ ​വി​ഷ​മ​മി​ല്ല.​ ​ഇ​പ്പോ​ഴ​ത്തെ​ ​സാ​ഹ​ച​ര്യം​ ​അ​താ​ണ​ല്ലോ.​ ​

വേ​റി​ട്ട​ ​ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും​ ​ലൈ​ലാബീ​ഗം​.” ​​ജ​ല​ജ​യു​ടെ​ ​വാ​ക്കു​ക​ള്‍.​ ​ഫാ​സി​ല്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സാ​ല​ഭ​ഞ്ജി​ക​ ​എ​ന്ന​ ​നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ് ​ജ​ല​ജ​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​എ​ത്തു​ന്ന​ത്.​അ​ന്ന് ​ഫാ​സി​ല്‍​ ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്തി​ട്ടി​ല്ല.​ഒ​രു​ ​സ്ത്രീ​യും​ ​മൂ​ന്നു​ ​പു​രു​ഷ​ന്മാ​രു​മാ​ണ് ​ആ​ ​നാ​ട​ക​ത്തി​ലെ​ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍.​ ​മൂ​ന്നു​ ​പു​രു​ഷ​ന്മാ​രി​ല്‍​ ​ഒ​രാ​ള്‍​ ​നെ​ടു​മു​ടി​ ​വേ​ണു​ ​ആ​യി​രു​ന്നു. അ​ര​വി​ന്ദ​ന്റെ​ ​ത​മ്പാ​ണ് ​ജ​ല​ജ​യു​ടെ​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്രം.​ ​ശാ​ലീ​ന​ ​സൗ​ന്ദ​ര്യം​ ​തു​ളുമ്പു​ന്ന​ ​നാ​യി​ക​ ​വേ​ഷ​മാ​ണ് ​എ​ന്നും​ ​ജ​ല​ജ​യു​ടെ​ ​മു​ഖ​മു​ദ്ര.​ ​ഒ​പ്പം​ ​ക​ര​യു​ന്ന​ ​നാ​യി​ക​ ​വേ​ഷങ്ങള്‍.​ ​ഈ​ ​ഇ​മേ​ജി​ല്‍​നി​ന്നും​ ​പു​റ​ത്തു​വ​ന്നു​ ​കു​റെ​ ​ജ​ല​ജ​ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍.​ ​ഉ​ള്‍​ക്ക​ട​ല്‍,​ ​ര​ണ്ടു​ ​പെ​ണ്‍​കു​ട്ടി​ക​ള്‍,​ ​എ​ലി​പ്പ​ത്താ​യം,​ ​യ​വ​നി​ക,​ ​വേ​ന​ല്‍,​ ​ഗ്രീ​ഷ്മം,​ ​ചി​ല്ല് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ള്‍​ ​ജ​ല​ജ​ ​എ​ന്ന​ ​അ​ഭി​നേ​ത്രി​യു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​നാ​ഴി​ക​ക്ക​ല്ലാ​ണ്.​ ​ലെ​നി​ന്‍​ ​രാ​ജേ​ന്ദ്ര​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​വേ​ന​ല്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​അ​ഭി​ന​യ​ത്തി​ന് ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം​ ​ല​ഭി​ക്കു​ക​യും​ ​ചെ​യ്തു.​ ​

ആ​ര്‍​ക്കും​ ​ല​ഭി​ക്കാ​ത്ത​ ​അ​പൂ​ര്‍​വ​ത​യു​ടെ​ ​ഉ​ട​മ​യാ​ണ് ​ജ​ല​ജ.​ ​മ​ല​യാ​ള​ത്തി​ലെ​ ​പ്ര​തി​ഭാ​ധ​ന​നാ​യ​ ​സം​വി​ധാ​യ​ക​രാ​യ​ ​അ​ര​വി​ന്ദ​ന്‍,​ ​അ​ടൂ​ര്‍,​ ​പ​ദ്‌​മ​രാ​ജ​ന്‍,​ ​കെ.​ജി.​ ​ജോ​ര്‍​ജ്,​ ​പ​ത്മ​രാ​ജ​ന്‍,​ ​ഭ​ര​ത​ന്‍,​മോ​ഹ​ന്‍,​ ​ലെ​നി​ന്‍​ ​രാ​ജേ​ന്ദ്ര​ന്‍​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​സി​നി​മ​ക​ളി​ല്‍​ ​ക​ഥാ​പാ​ത്ര​മാ​യി​ ​നി​റ​ഞ്ഞു​നി​ന്നു.​ ​അ​ദ്ധ്യാ​പി​ക​യാ​വാ​നാ​യി​രു​ന്ന​ ​ജ​ല​ജ​യു​ടെ​ ​ആ​ഗ്ര​ഹം.​ ​എ​ന്നാ​ല്‍​ ​നി​യോ​ഗം​ ​ച​ല​ച്ചി​ത്ര​താ​ര​മാ​കാ​നും.

ബാ​ല​ച​ന്ദ്ര​മേ​നോ​ന്റെ​ ​രാ​ധ​ ​എ​ന്ന​ ​പെ​ണ്‍​കു​ട്ടി​യി​ല്‍​ ​അ​ഭി​ന​യി​ച്ച​തോ​ടെ​യാ​ണ് ​ജ​ല​ജ​ ​ച​ല​ച്ചി​ത്ര​ ​അ​ഭി​നേ​ത്രി​ ​എ​ന്ന​ ​നി​ല​യി​ല്‍​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​എ​ന്നാ​ല്‍​ ​അ​ഭി​ന​യ​ജീ​വി​ത​ത്തി​ല്‍​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ള്‍​ ​ത​ന്ന​ ​സി​നി​മ​ക​ളാ​ണ് ​വേ​ന​ലും​ ​ചി​ല്ലും.​ ​അ​ക്കാ​ല​ത്ത് ​കാ​മ്ബ​സു​ക​ളെ​യും​ ​ചെ​റു​പ്പ​ക്കാ​രെ​യും​ ​ആ​ക​ര്‍​ഷി​ച്ച​ ​സി​നി​മ.​ ​സി​നി​മ​ ​സ്വ​പ്നം​ ​ക​ണ്ടു​ ​വ​ന്ന​ ​ആ​ള​ല്ല​ ​ഞാ​ന്‍.​ ​ചി​ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ ​അ​വ​ത​രി​പ്പി​ച്ചു​ ​എ​ന്നു​ ​മാ​ത്രം.​ ​ചി​ല​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​ ​എ​ന്നെ​ ​തി​രി​ച്ച​റി​യു​മ്ബോ​ള്‍​ ​വ​ലി​യ​ ​സ​ന്തോ​ഷം​ ​തോ​ന്നും.​ ​ഒ​ന്നും​ ​മോ​ഹി​ച്ച്‌ ​വ​രാ​ത്ത​തു​കൊ​ണ്ട് ​ഇ​തെ​ല്ലാം​ ​എ​നി​ക്ക് ​ആ​ഹ്ളാ​ദം​ ​ന​ല്‍​കു​ന്നു​ണ്ടെ​ന്ന് ​ജ​ല​ജ​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​വി​വാ​ഹ​ശേ​ഷം​ ​അ​ഭി​ന​യ​രം​ഗ​ത്തു​നി​ന്ന് ​വി​ട​ ​പ​റ​ഞ്ഞ​ ​ജ​ല​ജ​ ​പ്ര​കാ​ശ് ​നാ​യ​രെ​ ​വി​വാ​ഹം​ ​ക​ഴി​ച്ചു​ ​ബ​ഹ്റൈ​നി​ല്‍​ ​താ​മ​സ​മാ​ക്കി.​ ​ഇ​പ്പോ​ള്‍​ ​ബ​ഹ് ​റൈ​ന്‍​ ​വാ​സം​ ​ഉ​പേ​ക്ഷി​ച്ച്‌ ​കു​ടും​ബ​സ​മേ​തം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് .​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്രം​ ​ല​ഭി​ച്ചാ​ല്‍​ ​മ​ക​ള്‍​ ​ദേ​വി​ ​അ​ഭി​ന​യ​രം​ഗ​ത്ത് ​ചു​വ​ടു​വ​യ്ക്കാ​നു​ള്ള​ ​തീ​രു​മാ​ന​ത്തി​ല്‍.​ര​ണ്ടാ​വ​ര​വി​ലെ​ ​അ​മ്മ​യു​ടെ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​കാ​ണാ​നു​ള്ള​ ​ആ​കാം​ക്ഷ​യി​ലാ​ണ് ​ദേ​വി.