കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതു മുതല്‍ ചിലര്‍ ചേരിതിരിഞ്ഞ് ചര്‍ച്ചയുമായി സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇതാ, ഇങ്ങനെ വിവാദമുണ്ടാക്കുന്നവര്‍ക്കു മറുപടിയുമായി സാമൂഹികപ്രവര്‍ത്തക ഷീബ അമീര്‍. കേരളത്തിന്റെ രാഷ്ടീയ, സാംസ്കാരിക, സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങള്‍ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണു മുഹമ്മദ് റിയാസ് എന്ന് സമൂഹമാധ്യമത്തിലെ കുറിപ്പില്‍ ഷീബ അമീര്‍ വ്യക്തമാക്കുന്നു.
ഷീബ അമീറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുഹമ്മദ് റിയാസിനെക്കുറിച്ച് ഇടത്തും വലത്തും വരുന്ന FB post കള്‍ കണ്ട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് ശരിയല്ല എന്നതിനാലാണ് ഞാന്‍ ഇതെഴുതുന്നത്. വിവാഹ വാര്‍ഷീകത്തില്‍ ഇങ്ങനെ ആയിരിക്കും എന്ന് പരിഹസിച്ചു കൊണ്ട് വീണയെ പര്‍ദ്ദയിടീച്ച് വന്ന പോസ്റ്റുകളും കാണാന്‍ ഇടയായി.
മുഹമ്മദ് റിയാസിന്‍്റെ കുടുംബത്തെക്കുറിച്ച് അറിയില്ലെങ്കില്‍ ഞാന്‍ പറയാം..
കേരളത്തിന്‍്റെ രാഷ്ടീയ സാംസ്ക്കാരിക സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തിത്വങ്ങള്‍ ജീവിച്ച വീട്ടിലെ ഒരു കണ്ണിയാണ് മുഹമ്മദ് റിയാസ്..
The Uncrowned king of kudallor എന്ന് കോടതി വിധിയില്‍ വന്ന കൂടല്ലൂര്‍ കുഞ്ഞുവിന്‍്റെ (പള്ളിമഞ്ഞാലില്‍ ) കുടുംബമാണ് റിയാസിന്‍്റേത്..
കൂടല്ലൂര്‍ കുഞ്ഞഹമ്മദ് സാഹിബിന്‍്റെ മൂത്ത മകന്‍ പി.കെ. മുഹമ്മദ് (എക്സസൈസ് കമ്മീഷണര്‍ ) ആയിരുന്നു..
ഭാര്യ ആയിഷ (ലണ്ടന്‍ ഹൈക്കമ്മീഷണര്‍ ആയിരുന്ന സെയ്ത് മുഹമ്മദ് ന്‍്റെ പെങ്ങള്‍ )
ഈ ദമ്ബതികളുടെ മകനാണ് റിയാസിന്‍്റെ വാപ്പ അബ്ദുള്‍ ഖാദര്‍ (വിശിഷ്ട സേവാമെഡല്‍ നേടിയ റിട്ട: പോലീസ് കമ്മീഷണര്‍ )
അവരുടെ ഒരു ജേഷ്ഠസഹോദരന്‍ ആണ് പി.എം അബ്ദുള്‍ അസീസ്, പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യ ബാച്ച് സംവിധാനം പഠിച്ചയാള്‍. (ഡോക്യുമെന്‍ററി സിനിമകള്‍ക്ക് കേന്ദ്ര സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് )
കൂടല്ലൂര്‍ കുഞ്ഞഹമ്മദ് സാഹിബിന്‍്റെ
രണ്ടാമത്തെ മകന്‍ , പി.കെ മൊയ്തീന്‍കുട്ടി MA LLB ( KPCC പ്രസിഡണ്ടും , Ex MLA യും) ആയിരുന്നു..
മൂന്നാമത്തെ മകന്‍ പി.കെ. മുഹമ്മദ് കുഞ്ഞി, തന്‍്റെ 16 വയസ്സില്‍ കല്‍ക്കട്ട കോണ്‍ഫറന്‍സില്‍ പങ്കെടുത്തയാള്‍ , ദേശാഭിമാനി സബ്ബ് എഡിറ്റര്‍ , സാഹിത്യ അക്കാദമി സംഗീത നാടക അക്കാദമികളില്‍ അംഗം ആയിരുന്നു..
ഇളയ മകന്‍ പി.കെ.എ റഹീം റാഡിക്കല്‍ ഹ്യൂമനിസ്റ്റ്, (കേരളത്തിലെ സാംസ്ക്കാരിക നവോഥാനത്തിന് കളമൊരുക്കിയ എണ്ണപ്പെട്ട ലിറ്റില്‍ മാഗസിന്‍ ജ്വാല പബ്ലിക്കേഷന്‍സ് & ബെസ്റ്റ് ബുക്സ് നടത്തിയിരുന്നു.
ഒരു മകള്‍ മണ്ടായപ്പുറത്ത് കൊച്ചുണ്ണി മൂപ്പന്‍ വിവാഹം കഴിച്ചത് അവരെയായിരുന്നു.
ഈ കുടുബത്തില്‍ ഞാനടക്കം ഞങ്ങള്‍ എത്രയോ പേര്‍ മതത്തിന്‍്റെയോ ജാതിയുടേയോ ബാനര്‍ ഉയര്‍ത്തിപ്പിടിക്കാതെ ജീവിക്കുന്നുണ്ട്.
ഒരു ദേശത്തിന്‍്റെ ചരിത്രത്തില്‍ ഈ കുടുംബം കൊടുത്ത സംഭാവനകള്‍ ആ കാലഘട്ടത്തിലെ ചരിത്ര രേഖകള്‍ നോക്കിയാല്‍ മനസ്സിലാകും..
പി.കെ മൊയ്തീന്‍ കുട്ടി പൂര്‍ത്തിയാകാതിരുന്ന കുറ്റിപ്പുറം പാലത്തിന്‍്റെ പണി പൂര്‍ത്തിയാക്കിയതടക്കം.
ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്ക് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പുനര്‍വിവാഹം എന്നത് ഇത്രയും അരുതാത്തതാണോ എന്ന ഒരു ചോദ്യവും കൂടി ചേര്‍ത്ത് വായിക്കണം..
ഇത്രയും പറഞ്ഞത് എന്‍്റെ ജേഷ്ഠന്‍്റെ മകനാണ് റിയാസ് എന്നതുകൊണ്ടാണ്..
ഞാന്‍ ഷീബ അമീര്‍, പി.കെ .എ റഹീമിന്‍്റെ മകള്‍..