ജനീവ : നിലവില്‍ ഇതുവരെ വികസിപ്പിച്ചെടുത്ത ഒരു കോവിഡ് വാക്സിനും പൂര്‍ണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന . 2021 പകുതിയോടെയല്ലാതെ വാക്സിന് വ്യാപകമായി വിതരണം ചെയ്യാനുള്ള സാധ്യത ഇല്ലെന്ന് സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു .
ലോകാരോഗ്യസംഘടന ആവശ്യപ്പെടുന്ന 50 ശതമാനം ഫലപ്രാപ്തി തെളിയിക്കാന്‍ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുന്നിലുള്ള ഒരു വാക്സിനുമായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. റഷ്യ വികസിപ്പിച്ച വാക്സിന് രണ്ട് മാസത്തെ ക്ലിനിക്കല്‍ പരീക്ഷണത്തിനുശേഷം വിതരണം ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മാര്‍ഗരറ്റ് ഹാരിസ് ഇക്കാര്യം അറിയിച്ചത് .
ഒക്ടോബര്‍ ആദ്യം കോവിഡ് പ്രതിരോധ വാക്സിന് വിതരണം ചെയ്യുമെന്ന് അമേരിക്കന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഫൈസര്‍ കന്പനിയും അറിയിച്ചിരുന്നു . എന്നാല്‍, അടുത്ത വര്‍ഷം പകുതിയോടെയല്ലാതെ വാക്സിന്റെ വ്യാപകമായ വിതരണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നല്ലെന്നാണ് മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കുന്നത്.



