1874 ലെ MWPA നിയമം – വിവാഹിതരായ സ്ത്രീകൾക്കും കുട്ടികൾക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് നൽകുന്നു. കേന്ദ്ര സർക്കാരിന്റെ MWPA 1874 എന്ന നിയമം, വിവാഹിതരായ സ്ത്രീകൾക്കും കുട്ടികൾക്കും ഭർത്താവിൽ നിന്ന് ഉണ്ടാകാവുന്ന കടബാധ്യതയിൽ നിന്ന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് നൽകുന്നു.
ബാങ്ക് ലോൺ ഉപയോഗിച്ച് ബിസിനസ് നടത്തുന്നതോ, വീടോ മറ്റ് കെട്ടിടങ്ങളോ നിർമ്മിക്കുന്ന വിവാഹിതർ ആയ പുരുഷന്മാരുടെ ഭാര്യമാർക്കും മക്കൾക്കും ആണ് ഈ നിയമം കൊണ്ട് പ്രധാനമായും പ്രയോജനം ലഭിക്കുക. ലോൺ എടുത്ത ഭർത്താവ്, ലോൺ തുക മുഴുവൻ അടച്ചു തീർക്കുന്നതിന് മുൻപ് മരണപ്പെട്ടാൽ ബാക്കി തുക പ്രസ്തുത വ്യക്തിയുടെ വസ്തുക്കളിൽനിന്ന് ഈടാക്കാൻ ബാങ്കിന് സാധിക്കും.
എന്നാൽ പ്രസ്തുത ഭർത്താവ്
MWPA നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ട് എങ്കിൽ അതിൽ നിന്ന് ലഭിക്കുന്ന തുക ബാങ്കിനോ, കോടതിക്ക് പോലുമോ ഈടാക്കാൻ സാധിക്കില്ല. അതായത് MWPA നിയമത്തിലൂടെ ഉണ്ടാക്കുന്ന ട്രസ്റ്റ് (trust) ന് മാത്രമേ അതിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കാൻ സാധിക്കു.
പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന മുഴുവൻ തുകയും ഭാര്യക്ക് മാത്രമോ, ഭാര്യക്കും കുട്ടികൾക്കും മാത്രമോ, കുട്ടികൾക്ക് മാത്രമോ ആയി ലഭിക്കുന്ന വിധം ക്രമീകരിക്കാവുന്നത് ആണ്.
MWPA നിയമത്തിന്റെ പരിരക്ഷ വിദേശ ഇന്ത്യക്കാർക്കും ലഭിക്കും.
ഉദാഹരണം : ഇന്ത്യക്കാരൻ ആയ വെക്തി UAE, UK പോലുള്ള രാജ്യങ്ങളിൽ ലോൺ ഉപയോഗിച്ച് ബിസിനസ് ചെയ്യുന്നു. അവിടെ ലോൺ തുക തിരിച്ചടക്കാൻ സാധിക്കാതെ വന്നാൽ ഇന്ത്യയിൽ ഉള്ള വസ്തുക്കളിൽ നിന്ന് പ്രസ്തുത തുക ഈടാക്കാൻ ഇപ്പോൾ നിയമം അനുവദിക്കുന്നു. ഇവിടെയും MWPA നിയമം ഉപകാരപ്പെടും.
വിവാഹിതർ ആയ സ്ത്രീകൾക്ക്, ഭർത്താവിന്റെ മരണം മൂലം ഉണ്ടാകാവുന്ന സാമ്പത്തിക കടബാധ്യതയിൽ ഉൾപ്പെടാതെ സംരക്ഷണം നൽകുന്ന ശക്തമായ ഒരു നിയമം ആണ് MWPA. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തിൽ നടത്താവുന്ന നിക്ഷേപ സാധ്യതകളെ കുറിച്ച് കൂടുതൽ അറിയാൻ, വിളിക്കുക.
ജിജു കെ തോമസ് (കേരളം)
8921873840 / 9447723769
(20 വർഷത്തിന് മേലായി പ്രസ്തുത മേഖലയിൽ പ്രവർത്തിക്കുന്ന വെക്തി ആണ്.)