സുഹൃത്തിന്റെ വോയിസ് മെസ്സേജ് കേട്ട് തന്റെ പഴയ ഇന്റര്‍വ്യൂ കാലം ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ബിടെക് കാലത്തിന് ശേഷം ജോലി തേടി നടക്കുന്ന കാലത്ത് മൈക്രോസോഫ്റ്റില്‍ ഇന്റര്‍വ്യൂന് പോയ സംഭവം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുകയാണ് തരുണ്‍.
തരുണ്‍ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.
പറഞ്ഞു തുടങ്ങുമ്ബോള്‍ എന്റെ btech കാലം തന്നെ പറയണം. അന്ന് ജോലി തേടി ഇന്റര്‍വ്യൂകള്‍ attend ചെയ്യുന്ന സമയം, ബാംഗ്ലൂര്‍ താമസിച്ചു അവിടുത്തെ കമ്ബനികളില്‍ CV കൊടുത്ത് ജോലിയ്ക്ക് വേണ്ടി അലയുന്ന കാലമാണ്.അങ്ങനെ ആറ്റു നോറ്റ് കാത്തിരുന്ന് ഒരു ഇന്റര്‍വ്യൂ വീണു കിട്ടി.
അല്പം വിറവലോടെ, സൂര്യനു കീഴിലുള്ള എന്തിനെക്കുറിച്ചും ധാരണ ഉള്ളവനെപ്പോലെ, ഇല്ലാത്ത ആറ്റിട്യൂട് ഉണ്ടെന്ന് കാണിച്ച് ഞാന്‍ ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലിരുന്നു. അപ്പുറത്തു നിന്നു ചോദ്യങ്ങള്‍ വന്നു തുടങ്ങി കാശുമുടക്കില്ലാതെ ഞാന്‍ കെട്ടിപ്പൊക്കിയ ഇമേജും ആറ്റിട്യൂഡും നിമിഷങ്ങള്‍ക്കകം തകര്‍ന്നു തവിടു പൊടിയായി,ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമില്ലാതെ ഞാന്‍ ഇളിഭ്യനായി എന്നു തന്നെ വേണം പറയാന്‍. അന്ന് ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്.
1.Windows ന്റെ ഏറ്റവും latest version ഏതാണ് ?
ഞാന്‍ ഒരു ഉളുപ്പും ഇല്ലാതെ അറിയില്ലെന്ന് പറഞ്ഞു.
2.Micro soft ന്റെ ഏതൊക്കെ versions use ചെയ്തിട്ടുണ്ട്.
അതിനും ഉത്തരമില്ലാതെ ഞാന്‍ ഞാന്‍ കീഴ്പ്പോട്ടു നോക്കിയിരുന്നു.
3.Micro soft ന്റെ head quaters എവിടെയാണ്?
ഉത്തരം ലളിതം. അറിയില്ല.
4.Micro soft ന്റെ CEO ആരാണ്?.
ഭാവദേദമേതുമില്ലാതെ അതിനും അറിയില്ല എന്ന മറുപടി തന്നെ .
എനിയ്ക്ക് നേരെ certficate തന്നിട്ട് ആ recruiter പറഞ്ഞു. ഇത്ര പോലും updated അല്ലാത്ത ഒരാളെ എങ്ങനെയാടോ ഞങ്ങള്‍ recruit ചെയുക. എപ്പോഴും updated ആയിക്കൊണ്ടിരിയ്ക്കണം എന്ന്. വിവരം ഇല്ലാത്ത, updated അല്ലാത്ത, എങ്ങും placed ആ കാത്ത ഞാന്‍ അപമാനിതനായി അവിടെ നിന്ന് ഇറങ്ങി. Micro soft നെ അത്രയേറെ പ്രാകിയിട്ടുണ്ട് അന്ന്. Insert ചെയ്ത ഷര്‍ട്ട് വലിച്ചു പുറത്തിട്ട്, ടൈയും ലൂസാക്കി പുറത്തേയ്ക്കിറങ്ങി ആ കമ്ബനിയെ ഞാന്‍ ഒന്ന് നോക്കി. നിങ്ങള്‍ ഇപ്പോ ഓര്‍ക്കുന്നുണ്ടാകും ഈ കമ്ബനി വിലയ്ക്ക് മേടിച്ചു ഹീറോയിസം കാണിയ്ക്കാനുള്ള നോട്ടം ആണ് ഇതെന്ന്.. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി..
സംഗതി ഇതാണ്.
ഇന്ന് രാവിലെ Alexander Prasanth ഒരു വോയിസ് മെസ്സേജ്. എടാ നീ അറിഞ്ഞോ?
നമ്മള്‍ ഇന്റര്‍നാഷണലി ഹിറ്റ് ആണെന്ന്…
എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ആണ് കാര്യം പറയുന്നത്.
മൈക്രോസോഫ്റ്റ് കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് നടത്താന്‍ വേണ്ടി ഉണ്ടാക്കിയ പുതിയ ഒരു ആപ്ലിക്കേഷന്‍,മൈക്രോസോഫ്റ്റ് ടീം എന്നോ മറ്റോ ആണ് പേര്.
അവര് ഡെമോ ക്ലാസ്സ് എടുക്കുമ്ബോള്‍ ആദ്യം പറയുന്നത് കുട്ടികളും മാതാപിതാക്കളും ഉറപ്പായും ഓപ്പറേഷന്‍ ജാവ കാണണം എന്നാണ്. പൊതുവേ അവര്‍ പഠനത്തിനിടയില്‍ സിനിമ പ്രോത്സാഹിപ്പിയ്ക്കാറില്ല, പക്ഷേ ജാവ എല്ലാവരും കാണണം കാരണം നിങ്ങള്‍ പഠിയ്ക്കുന്നതിനൊപ്പം തന്നെ അറിയേണ്ട സിനിമയാണ് ജാവ എന്ന്..
എന്താല്ലേ.!!!
Micro soft നിങ്ങള്‍ മുത്താണ്



