തിരുവനന്തപുരം: വിഴിഞ്ഞത്ത് മല്‍സ്യബന്ധന ബോട്ട് മറിഞ്ഞ ഉണ്ടായ അപകടത്തില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
ഡോണിയന്‍ എയര്‍ക്രാഫ്റ്റും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പൂന്തുറ സ്വദേശികളായ ശെല്‍വന്‍,ജോസഫ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. അപകടത്തില്‍പെട്ട 11 പേരെ കഴിഞ്ഞ ദിവസം രക്ഷപെടുത്തിയിരുന്നു.



