ന്യൂയോർക്ക് ∙ ഫോമായുടെ വകയായി കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് എൽപി സ്‌കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ നൽകും.

കുമ്പളങ്ങി പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് മാർട്ടിൻ ആന്റണിയുടെ അഭ്യർഥന പ്രകാരമാണ് ഫോണുകൾ നൽകാൻ തീരുമാനമായത്. അരൂരിലെ വിദ്യാർഥികൾക്കും ഫോണും ടാബ്‌ലറ്റും നൽകുന്നതിനുള്ള ശ്രമങ്ങളും നടന്നു വരുന്നു.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ കേരളത്തിന് സഹായകരമായി ജീവൻ രക്ഷാ ഉപകരണങ്ങൾ ഉൾപ്പടെ നൽകി ഫോമായുടെ സന്നദ്ധ പ്രവർത്തകരും അംഗസംഘടനകളും സജീവമായി പ്രവർത്തന രംഗത്തുണ്ട്.

ഫോമയോടൊപ്പം കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരുന്ന എല്ലാ അംഗ സംഘടനകളെയും, വ്യക്തികളെയും ഫോമാ നന്ദിയോടെ സ്മരിക്കുന്നു. വരുംകാല പ്രവർത്തനങ്ങളിലും ഫോമയോടൊപ്പം ഉണ്ടാകണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി. ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർഥിച്ചു.