പാലക്കാട്: കൊറോണ ഭീതിയില്‍ ഓണം ആഘോഷിക്കാന്‍ കഴിയാത്ത പാവപ്പെട്ടവര്‍ ക്കും ആശുപത്രി, സിനിമാ തിയ്യറ്റര്‍ ജീവനക്കാര്‍ക്കും ഓണ കിറ്റ് നല്കി കൊണ്ട് മാതൃകയായിരിക്കയാണ് ഓള് കേരള തളപതി വിജയ് ഫാന്‍സ് ഏന്്റ് മക്കള്‍ ഐക്യം വെല്‍ഫെയര്‍ അസോസിയേഷനും കൊല്ലങ്കോട് വിജയ് ഫാന്‍സ് അസോസിയേഷനും.
‘കൊല്ലങ്കോട്ടെ ഗവ: ആശുപത്രി, കൊല്ലങ്കോട് തങ്കരാജ് തിയ്യറ്റര്‍, ഊട്ടറഗൗരി തിയ്യറ്റര്‍ എന്നിവടങ്ങളിലെ ജീവനക്കാര്‍ക്കും പാവപ്പെട്ട കുടുംബങ്ങള്‍ക്കുമാണ് ഓണകിറ്റ് വിതരണം ചെയതത്. പ്രസിഡന്‍്റ് കാജാ ഹുസൈന്, സെക്രട്ടറി വിനോദ് കുമാര്‍, ട്രഷറര്‍ ഫൈസല്‍, കൊല്ലങ്കോട് ഏരിയ പ്രസിഡന്‍്റ് വീരമണി എന്നിവര്‍ നേതൃത്വം നല്കി.



